You are Here : Home / വെളളിത്തിര

ലാലേട്ടന് 58-ാം പിറന്നാൾ

Text Size  

Story Dated: Monday, May 21, 2018 11:30 hrs EDT

നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 58ആം പിറന്നാള്‍. ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസമാണിന്ന്. കാമുകനായും മകനായും ഭര്‍ത്താവായും അച്ഛനായും വില്ലനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് 38 വര്‍ഷങ്ങള്‍ പിന്നിടുന്നു. മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാളം സിനിമയെ കുറിച്ച്‌ ഇന്ന് മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്
 
ഇത്തവണ മലയാളികള്‍ക്കായി മോഹന്‍ലാല്‍ പിറന്നാള്‍ ദിനത്തില്‍ നീരാളിയുടെ ട്രൈലറിലൂടെയാണ് സര്‍പ്രൈസ് നല്‍കിയത്. ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ താരം ഷെയര്‍ ചെയ്ത ട്രൈലെര്‍ മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളാണ് കണ്ടത്.
 
 
 
പോയ വര്‍ഷം ലാലേട്ടന്‍ നിരവധി പുതുമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ഒടിയനിലെ വേഷപ്പകര്‍ച്ചയും മറ്റും ഇതിനു ഉദാഹരണങ്ങളാണ്. ലോകം സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു നടന്റെ പേരില്‍ സിനിമ ഇറങ്ങിയതിനും മലയാളികള്‍ സാക്ഷ്യം വഹിച്ചു. സാജിദ് യഹിയ സംവിധാനം ചെയ്ത 'മോഹന്‍ലാല്‍ ' എന്ന ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
 
ഒടിയന്‍, നീരാളി, നടന്‍ പൃത്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫര്‍ തുടങ്ങി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More