You are Here : Home / വെളളിത്തിര

പുതിയ സിനിമയ്‍ക്കായി ഹൃത്വിക് തടി കുറയ്‍ക്കുന്നു

Text Size  

Story Dated: Saturday, May 19, 2018 03:51 hrs UTC

 സൂപ്പര്‍ 30 എന്ന സിനിമയ്‍ക്കായാണ് ഹൃത്വിക് റോഷന്‍ തടി കുറയ്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ സഹതാരമായ വീരേന്ദ്ര സക്സേനയ്‍ക്കൊപ്പമുള്ള ഹൃത്വിക് റോഷന്റെ ഫോട്ടോ അതാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രമുഖ ഗണിത ശാസ്‍ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30ല്‍ പറയുന്നത്. ആനന്ദ് കുമാറായിട്ടാണ് ഹൃത്വിക് റോഷന്‍ അഭിനയിക്കുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച്‌ കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്‍തിരുന്നു. വികാസ് ബാഹ്‍ല്‍ ആണ് സൂപ്പര്‍ 30 സംവിധാനം ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.