You are Here : Home / വെളളിത്തിര

മേനകയുടെ അമ്മ സരോജ സിനിമയിലേക്ക്

Text Size  

Story Dated: Tuesday, May 15, 2018 02:45 hrs UTC

മലയാളത്തിന്റെ സ്വന്തം നടി മേനക സുരേഷിന് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്.മകള്‍ കീര്‍ത്തി സുരേഷ് നടി സാവിത്രിയായി വേഷമിട്ട മഹാനടി മികച്ച പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടരുന്നത്. ഇപ്പോള്‍ ഇതാ മേനകയുടെ അമ്മ സരോജ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കൂടിയാണ് പുറത്തുവരുന്നത്.
 
 
 
കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹസ്സന്റെ നായികയായാണ് സരോജ വേഷമിടുന്നത്.
 
എസ് എസ് രാജമൗലിയുള്‍പ്പെടെ സിനിമ രംഗത്തെ പല പ്രമുഖരും കീര്‍ത്തിയെയും ദുല്‍ഖറിനെയും അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.
 
 
 
ആദ്യാവസാനം മുതല്‍ ഇത് നിന്റെ സിനിമയാണെന്നായിരുന്നു ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ കീര്‍ത്തിയെ പ്രശംസിച്ചത്.
 
 
സാവിത്രിയുടെ ഓരോ ഘട്ടവും നീ ജീവിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ പ്രശംസിച്ചിരുന്നു. മോഹന്‍ലാലും ദുല്‍ഖറിനെയും കീര്‍ത്തിയെയും വാഴ്ത്തി രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.