You are Here : Home / വെളളിത്തിര

അങ്കിൾ കാണാൻ ആള് കേറില്ല ..കാരണം ?

Text Size  

Story Dated: Friday, April 27, 2018 01:42 hrs UTC

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതുന്ന സിനിമയാണ് അങ്കിള്‍. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.

അങ്കിള്‍, ഷട്ടറിനും മേല്‍ നില്‍ക്കുമെന്ന് ജോയ് മാത്യു അടുത്തിടെ തന്റെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ജോയ് മാത്യുവിന്റെ തിരക്കഥയും മമ്മൂട്ടിയുടെ അഭിനയവും ചേരുമ്ബോള്‍ ചിത്രം ഹിറ്റാകുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ചിത്രത്തിന് സാധാരണ മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന, നല്‍കുന്ന പബ്ലിസിറ്റി ഇല്ല എന്നതാണ് പ്രത്യേകത.

'തിയേറ്ററില്‍ ആളുകള്‍ കയറാന്‍ ബുദ്ധിമുട്ടാണെന്ന് ഫേസ്ബുക്കില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. തിയേറ്ററില്‍ ആളുകള്‍ കയറാന്‍ ഇഷ്ടംപോലെ വാതിലുകള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്കിളില്‍ എല്ലാവരുടെയും ജീവിതമുണ്ടെന്ന് ജോയ് മാത്യു പറയുന്നു. പലര്‍ക്കും ജീവിതത്തില്‍ കണ്ടു പരിചയമുള്ള ഒരു അങ്കിളിനെയാണ് താന്‍ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.