You are Here : Home / വെളളിത്തിര

നിവിന് ലാലേട്ടനെ ഉടൻ കാണണം

Text Size  

Story Dated: Wednesday, April 18, 2018 02:01 hrs UTC

മലയാള സിനിമയ്ക്കു് അഭിമാനിക്കാന്‍ കഴിയുന്ന ലെജന്‍ഡ് ആണ് മോഹന്‍ലാല്‍. യുവതാരങ്ങള്‍ പലരുടെയും ഇഷ്ടതാരവും മോഹന്‍ലാല്‍ തന്നെ. നീരാളി, ഒടിയന്‍ എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, റോഷന്‍ ആന്‍ഡ്രുസ് സംവിധാനം ചെയ്യുന്ന കായം‌കുളം കൊച്ചുണ്ണിയും താരം അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്നലെയാണ് കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയുടെ റോള്‍ അവസാനിച്ചത്. ഇപ്പോഴിതാ, കായംകുളം കൊച്ചുണ്ണി സെറ്റില്‍ മോഹന്‍ലാലിനെ മിസ് ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. "നമുക്ക് പ്രചോദനമാകുന്ന ഒരു ഇതിഹാസത്തിനൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. അത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു, നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നു ലാലേട്ടാ" നിവിന്‍ ട്വിറ്ററില്‍ കുറി്ച്ചു.

ഇത്തിക്കരപക്കി എന്ന വേഷത്തിലെത്തുന്ന താരത്തിന്റെ സിനിമയിലെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. നിവിന്‍ പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ബോബി, സഞ്ജയുടെതാണ് തിരക്കഥ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.