You are Here : Home / വെളളിത്തിര

അനുപമക്ക് പടമില്ലാത്തതിന്റെ കാരണം പുറത്തായി

Text Size  

Story Dated: Wednesday, April 11, 2018 02:39 hrs UTC

മലയാളം ഉപേക്ഷിച്ചതല്ല...മലയാളത്തിലേയ്‌ക്കെത്താന്‍ തനിക്കൊരു ഇടവേള കിട്ടുന്നില്ല എന്നതാണ് സത്യമെന്ന് അനുപമ പരമേശ്വരന്‍. പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച അനുപമ ഇന്ന് തെലുങ്കിലെ അറിയപ്പെടുന്ന നടിയാണ്. കൃഷ്ണാര്‍ജുന യുദ്ധം, അന്ദമൈന ചന്ദമാമാ എന്നീ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ താരം.

മലയാളത്തിലേക്കെത്താന്‍ തെലുങ്ക് സിനിമയില്‍ നിന്നും തനിക്കൊരു ഇടവേള ലഭിച്ചില്ല എന്നതാണ് സത്യമെന്ന് അനുപമ. പ്രേമം സിനിമയ്ക്ക് ശേഷം പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാനായത് ജോമോന്റെ സുവിശേഷങ്ങളിലാണ്. മലയാളത്തില്‍ നിന്നും നല്ല ഓഫറുകള്‍ വരുമ്ബോഴെല്ലാം ഞാന്‍ തെലുങ്കില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരിക്കും. തെലുങ്ക് സിനിമാ മേഖല എന്നോട് വളരെയധികം കാരുണ്യം കാണിച്ചിട്ടുണ്ട്. എനിക്കായി മാറ്റിവെച്ച വളരെ മനോഹരമായ കഥാപാത്രങ്ങള്‍ വേണ്ടെന്നു വെയ്ക്കാനാകില്ലെന്നും ഇപ്പോള്‍ മാസത്തില്‍ 15 ദിവസം എ.കരുണാകരന്റെ ചിത്രത്തിനും ബാക്കി ത്രിനാഥ് റാവുവിന്റെ ചിത്രത്തിനുമായി നീക്കിവെച്ചിരിക്കുകയാണെന്നും താരം പറയുന്നു.

കഴിഞ്ഞ വര്‍ഷം താന്‍ ഒരേയൊരു ചിത്രമാണ് ചെയ്തതെന്നും നല്ല കഥാപാത്രമല്ലെങ്കില്‍ ആ സിനിമ ഉപേക്ഷിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും വെറുതെ സിനിമ ചെയ്യാന്‍ വേണ്ടി മാത്രം വാരിവലിച്ച്‌ കരാര്‍ ഒപ്പിടാന്‍ തനിക്ക് താത്പര്യമില്ലെന്നും മികച്ച തിരക്കഥയുള്ള ചിത്രങ്ങള്‍ക്ക് നേരെ മുഖം തിരിക്കാനും തനിക്കാകില്ലെന്ന് അനുപമ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.