You are Here : Home / വെളളിത്തിര

രൺവീർ സിങിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും

Text Size  

Story Dated: Tuesday, March 27, 2018 10:22 hrs EDT

ളരെ കുറച്ചു സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്. ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ച വിഷയമായിരിക്കുന്നത് താരവും ഐപിഎല്ലുമാണ്. കാരണം മറ്റൊന്നുമല്ല ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്‍ 11ാം സീസണിന്റെ ഉദ്ഘാടന ചടങ്ങില്‍ 15 മിനിട്ട് ദൈര്‍ഘ്യമുള്ള താരത്തിന്റെ പെര്‍ഫോമന്‍സിന് 5 കോടി രൂപയാണ് സംഘാടകര്‍ നല്‍കുന്നത്. ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാകര്‍ഷണവും താരം തന്നെയായിരിക്കും.

ഐപിഎല്‍ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ വേണ്ടി താരം തീവ്രമായ പരിശീലനത്തിലാണ്. നിലവില്‍ രണ്‍വീര്‍ സിങ് ആലിയ ഭട്ട് ചിത്രമായ ഗള്ളി ബോയ്, സിംബ എന്നീ ചിത്രങ്ങളുടെ ചിത്രീകരണ തിരക്കിലാണ്. എങ്കിലും പ്രാക്ടീസിനു സമയം കണ്ടെത്തുന്നുണ്ടെന്ന് സംഘാടകരോട് റണ്‍വീര്‍ സിങിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More