You are Here : Home / വെളളിത്തിര

പാരിസ് ഹില്‍ട്ടന് വിവാഹമോതിരം നഷ്ടമായി

Text Size  

Story Dated: Monday, March 26, 2018 03:01 hrs UTC

വിഖ്യാത ചലച്ചിത്ര, ടെലിവിഷന്‍ താരം പാരിസ് ഹില്‍ട്ടന് പാതിരാപാര്‍ട്ടിക്കിടെ ലക്ഷങ്ങള്‍ വിലവരുന്ന വിവാഹമോതിരം നഷ്ടമായി. മുംബൈയിലെ ഒരു നിശാപാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് വ്യവസായ പ്രമുഖ കൂടിയായ പാരിസ് ഹില്‍ട്ടന് വജ്രം പതിച്ച തന്റെ മോതിരം നഷ്ടമായത്. മോതിരത്തിന് ഏതാണ്ട് ഇരുപത് ലക്ഷം ഡോളര്‍ വില(ഏകദേശം 13 കോടി രൂപ) വരുമെന്നാണ് കരുതുന്നത്. പിന്നീട് ഹില്‍ട്ടന്റെ പ്രതിശ്രുത വരന്‍ തന്നെയാണ് നിശാക്ലബിലെ ഒരു ഐസ് ബക്കറ്റില്‍ നിന്ന് മോതിരം കണ്ടെടുത്തത്.

പാര്‍ട്ടിയില്‍ കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യുന്നതിനിടെയാണ് ഹില്‍ട്ടന്റെ മോതിരം വിരലില്‍ നിന്ന് ഊര്‍ന്നുവീണത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കാലത്താണ് പാരിസ് നൃത്തം ചെയ്ത സ്ഥലത്തിന് രണ്ട് മേശയ്ക്കപ്പുറം ഒരു ഐസ് ബക്കറ്റില്‍ നിന്ന് മോതിരം കണ്ടെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.