You are Here : Home / വെളളിത്തിര

ദുൽഖറിന്റെ മറുപടിയിൽ സുഡാനി ഹാപ്പി

Text Size  

Story Dated: Sunday, March 25, 2018 11:26 hrs EDT

സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ച പരിഭവങ്ങള്‍ വെറുതെയായില്ല ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ സുഡാനിക്ക് മറുപടി നല്‍കി. സുഡാനി ഫ്രം നൈജീരിയ കണ്ടതിന് ശേഷം ചിത്രത്തില്‍ സുഡാനിയായി വേഷമിട്ട സാമുവല്‍ അബിയോള റോബിന്‍സന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് യുവതാരം ദുല്‍ഖര്‍.

ദുല്‍ഖറിന് മെസ്സേജ് അയച്ച സാമുവല്‍, മറുപടി കിട്ടിയില്ല എന്ന പരിഭവം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഏറെ വൈകാതെ ദുല്‍ഖറിന്റെ മറുപടി എത്തി. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സാമുവല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അതീവ സന്തോഷവാനായ താരം ദുല്‍ഖറിന് ഹൃദയം നിറഞ്ഞ നന്ദി പറയുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.