You are Here : Home / വെളളിത്തിര

നസ്രിയ നിർമാണത്തിലേക്ക്

Text Size  

Story Dated: Sunday, March 25, 2018 11:18 hrs EDT

ഇയ്യോബിന്റെ പുസ്തകം എന്ന ക്ലാസ് ഹിറ്റിനു ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായി നസ്‌റിയയും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം വാഗമണ്ണില്‍ തുടങ്ങും. ഐശ്വര്യ രാജേഷാണ് നായികയാരുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിസിനൊപ്പം ചേര്‍ന്നാണ് നസ്‌റിയ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ സെറ്റിലാണ് ഫഹദുള്ളത്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്.
ട്രാന്‍സിന്റെ നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇരുവരും പുതിയ ചിത്രത്തിലേക്ക് നീങ്ങും. അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ഫഹദ് ഫാസില്‍ ട്രാന്‍സിന്റെ അവസാന ഷെഡ്യൂളിലേക്ക് കടക്കുക. അതിനിടെ തന്റെ അരങ്ങേറ്റ ചിത്രം ബിഗ് ബിയു ടെ രണ്ടാം ഭാഗമായി ബിലാല്‍ എന്ന ചിത്രം അമല്‍ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റും മറ്റു ചില കാര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ബിലാല്‍ തുടങ്ങാനാകൂവെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More