You are Here : Home / വെളളിത്തിര

ബുഹ്‌മറയോ ?? അയാളെ എനിക്ക് നേരിട്ട് അറിയില്ല

Text Size  

Story Dated: Sunday, March 25, 2018 11:08 hrs EDT

ക്രിക്കറ്റും ബോളിവുഡും ഒരുപോലെ ആഘോഷിച്ചതാണ് ബൗളര്‍ ജസ്പ്രീത് ഭൂംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ മറ്റൊരു ബോളിവുഡ്-ക്രിക്കറ്റ് മാംഗല്യമുണ്ടാകുമെന്നു വരെ കഥകള്‍ പ്രചരിച്ചു.

എന്നാലിപ്പോള്‍ കേട്ട ഈ എരിവു കലര്‍ന്ന വാര്‍ത്തകളെല്ലാം അപ്പാടെ നിഷേധിക്കുകയാണ് റാഷി ഖന്ന. 'ഭൂംറ ഒരു ക്രിക്കറ്റ് താരമാണെന്ന് എനിക്ക് അറിയാം. അത്രയേയുള്ളൂ. അതിനപ്പുറം ഒന്നുമില്ല. അയാളെ എനിക്ക് നേരില്‍ അറിയുക പോലുമില്ല. ഒരിക്കല്‍പ്പോലും തമ്മില്‍ കണ്ടിട്ടുമില്ല. ഇപ്പോള്‍ കേള്‍ക്കുന്ന പ്രണയവാര്‍ത്തകളൊന്നും സത്യമല്ല'-ഒരു ടി.വി ഷോയില്‍ റാഷി പറഞ്ഞു.

ഒരു സ്ത്രീയെക്കുറിച്ച്‌ ഇങ്ങനെ കെട്ടുകഥകള്‍ മെനയുന്നത് ശരിയല്ലെന്നും സങ്കടകരമായ കാര്യമാണിതെന്നും റാഷി ഷോയില്‍ പറഞ്ഞു. ഇതാദ്യമായാണ് ഭൂംറയുമായുള്ള പ്രണയത്തെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച്‌ റാഷി പ്രതികരിക്കുന്നത്.

മദ്രാസ് കഫേയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച റാഷി ഖന്ന പിന്നീട് ചുവടുറപ്പിച്ചത് തെലുങ്കിലാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലനില്‍ ഹര്‍ഷിത ചോപ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.