You are Here : Home / വെളളിത്തിര

ദിലീപിന്റെ മീനൂട്ടിക്ക് 18

Text Size  

Story Dated: Saturday, March 24, 2018 11:18 hrs EDT

ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ചിത്രം വൈറലാകുന്നു. താരപുത്രിക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി എന്നും ഒപ്പമുണ്ടായിരുന്നു. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നും ദിലീപിനൊപ്പമായിരുന്നു മീനാക്ഷിയെന്ന് ബന്ധുക്കള്‍ക്കും ആരാധകര്‍ക്കും അരിയാവുന്ന കാര്യമാണ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. ക്വീനിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പനൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.