You are Here : Home / വെളളിത്തിര

കുളിപ്പിച്ച് കുളിപ്പിച്ച് ലാലേട്ടനെ ഇല്ലാതാക്കുമോ ?

Text Size  

Story Dated: Friday, March 23, 2018 04:04 hrs UTC

മോഹന്‍ലാലിന്റെ 'പുതിയ മുഖ'വുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വീണ്ടും വൈറലാകുന്നു.
 
ഒടിയന്‍ സിനിമക്ക് വേണ്ടി യൗവ്വനം വീണ്ടെടുക്കാന്‍ ലാല്‍ നടത്തിയ കഷ്ടപ്പാടുകളെ ഒറ്റ പോസ്റ്റ് കൊണ്ട് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ ട്രോളിയത് വലിയ വിവാദമായിരുന്നു.
 
കൊച്ചിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാല്‍ 'യുവാവായി' എത്തിയതിനെ വയറില്‍ 'ബെല്‍റ്റിട്ട് 'മറച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഒരു വിഭാഗം ട്രോളിയത്.
 
ഒടുവില്‍ ഇപ്പോള്‍ തന്റെ ആരാധകനൊപ്പം നില്‍ക്കുന്ന ലാലിന്റെ ഏറ്റവും പുതിയ ഫോട്ടോയും സമൂഹ മധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
 
 
 
പ്രായമേറിയ ഒരാള്‍ ക്ഷീണിച്ച കണ്ണുകളോടെ മീശ ഇല്ലാതെ ഫോട്ടോക്ക് പോസ് ചെയ്താല്‍ എങ്ങനെയിരിക്കും അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
 
ചെറുപ്പമാക്കാന്‍ നോക്കി കുളിപ്പിച്ച്‌ കുളിപ്പിച്ച്‌ ലാലേട്ടനെ ഈ പരുവത്തിലാക്കി കളഞ്ഞല്ലോ എന്ന തരത്തില്‍ നിരവധി കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.