You are Here : Home / വെളളിത്തിര

ഒടുവിൽ ഷാരൂഖ് കാര്യം കാണാൻ ആമീറിന്റെ കാല് പിടിച്ചു

Text Size  

Story Dated: Thursday, March 22, 2018 12:03 hrs EDT

ബോളിവുഡ് ഒന്നടങ്കം അമ്ബരന്നിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പുതിയ അഭ്യര്‍ത്ഥന അറിഞ്ഞ്. ആരാധകര്‍ക്കും ഇക്കാര്യം വിശ്വസിക്കാനാകുന്നില്ല. കാരണമെന്തെന്നല്ലേ മറ്റൊന്നുമല്ല, ബദ്ധവൈര്യം എല്ലാം മറന്ന് ആമിര്‍ ഖാന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന്‍.

പരസ്പരം വലിയ സൗഹൃദമൊന്നും മഞ്ഞുരുക്കത്തിനു ശേഷവും ഇരുവര്‍ക്കുമിടയില്‍ ഇല്ലെങ്കിലും, തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഷാരൂഖ് ഖാന്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ സഹായം തേടിയിരിക്കുകയാണ്.


ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയുടെ ജീവിതകഥ പറയുന്ന സല്യൂട്ട് എന്ന സിനിമയിലാണ് കിംഗ് ഖാന്‍ അടുത്തതായി അഭിനയിക്കുക. ആ വേഷത്തിനു വേണ്ടി ആദ്യം തിരഞ്ഞെടുത്തത് ആമിറിനെ ആയിരുന്നുവെങ്കിലും അദ്ദേഹം അപ്രതിക്ഷിതമായി പിന്മാറിയതോടെയാണ് ഷാരൂഖിന് നറുക്ക് വീണത്.


ഏത് സിനിമ ഏറ്റെടുക്കുമ്ബോഴും ആഴത്തിലുള്ള പഠനം നടത്തുന്നത് ആമിറിന്റെ പതിവാണ്. സല്യൂട്ട് ചെയ്യുന്നതിനായി ബഹിരാകാശ സഞ്ചാരവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. അവ തനിക്ക് കൈമാറി 
സഹായിക്കണമെന്നാണ് ഷാരൂഖ് ഇപ്പോള്‍ ആമിര്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ആമിറിന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.


ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സീറോ പൂര്‍ത്തിയാക്കിയതിന് ശേഷം ഷാരൂഖ് പുതിയ ചിത്രത്തിലേക്ക് കടക്കുമെന്നാണ് വിവരം. മഹേഷ് മത്തായി സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ഷൂട്ടിംഗ് മേയ് മാസത്തില്‍ തുടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.