You are Here : Home / വെളളിത്തിര

അഡാര്‍ ലവ് : പ്രിയ വാര്യരുടെ ഒറിജിനൽ കിസ്സ് പുറത്തിറങ്ങി

Text Size  

Story Dated: Friday, February 23, 2018 05:29 hrs UTC

മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ സിനിമയാണ് മോഹന്‍ലാല്‍. മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ലുലു ഫ്ളവര്‍ ഫെസ്റ്റിന് സമാപനം കുറിച്ചു കൊണ്ട് നടന്ന ഇടപ്പള്ളി ലുലു മാളിലെ വേദിയില്‍ പുറത്തു വിട്ടു.

സിനിമയുടെ ടീസറില്‍ മോഹന്‍ലാലിന് മഞ്ജു വാര്യര്‍ നല്‍കുന്ന ഫ്ളയിങ് കിസ്സ് എല്ലാ മലയാളികള്‍ക്കും വേണ്ടി 'മോഹന്‍ലാലി 'ലെ കഥാപാത്രം മീനുക്കുട്ടി നല്‍കുന്ന ആദരവാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മഞ്ജു വാര്യര്‍ക്കു പുറമേ ഇന്ദ്രജിത്ത് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ചിത്രത്തിന്റെ ഇന്‍ട്രോ സോംഗ് പാടിയിരിക്കുന്നത്. ലുലു ഫ്ളവര്‍ ഫെസ്റ്റിവലില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മഞ്ജു വാര്യര്‍ സമ്മാനങ്ങള്‍ നല്‍കിയ ശേഷമാണ് മഞ്ജു വാര്യര്‍ക്കും ഇന്ദ്രജിത്തിനും പുറമേ ലുലു മാളില്‍ എത്തിയ ആയിരങ്ങള്‍ ആവേശത്തോടെലാലേട്ടന് ആദരവ് അറിയിച്ചു അഡാറ് ഉമ്മ നല്‍കിയത്.

അതിനിടെ ഒറിജിനലിനെ വെല്ലും ഗണ്‍ കിസുമായി പ്രിയ വാരിയര്‍ ലുലു ഫ്ളവര്‍ ഫെസ്റ്റ് ഉദ്ഘാടന വേദിയിലെത്തി. ദിവസങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനവും പ്രിയ വാരിയരുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൊച്ചി ലുലുമാളില്‍ ലുലു ഫ്ളവര്‍ ഫസ്റ്റ് ഉദ്ഘാടന വേദിയില്‍ നടന്ന അഡാര്‍ ലവിന്റെ പ്രൊമോഷണല്‍ വീഡിയോയും പുറത്തിറങ്ങി. ഒറിജിനലിനെ വെല്ലും ഗണ്‍ കിസുമായി പ്രിയ വാരിയര്‍ തന്നെയാണ് ഇവിടെയും താരം.

പിഎംഎ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ ഗാനം ഷാന്‍-വിനീത് ടീം പുതിയ ഈണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യരും ഇതിലെ താരങ്ങളും സൈബര്‍ സെന്‍സേഷനായി മാറിയത്.

ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായ ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നായികയാണ് പ്രിയ വാര്യര്‍. പ്രിയ വാര്യര്‍ക്ക് ഒറ്റ ദിവസം കൊണ്ട് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് കണ്ണിറുക്കുന്ന സീനാണ് പ്രിയയ്ക്ക് ഇത്രയും ആരാധകരുണ്ടാക്കിയത്. ലുലു ഫ്ളവര്‍ ഫസ്റ്റ് ഉദ്ഘാടനത്തിനുശേഷംആയിരങ്ങള്‍ക്ക് ആവേശമായി ഗണ്‍ കിസുമായി പ്രിയ വാരിയരും റോഷനും എത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.