You are Here : Home / വെളളിത്തിര

ഭാര്യ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല

Text Size  

Story Dated: Monday, February 05, 2018 01:38 hrs UTC

ബാഗമതി കണ്ട ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അനുഷ്‌കാ ഷെട്ടിയുടെ ബാഗമതിയെ പ്രകീര്‍ത്തിച്ച് നടന്‍ രാ േചരണ്‍ തേജ അനുമോദനം. 'ഇന്നലെ രാത്രി ബാഗമതി കാണാന്‍ ഇടയായി. അനുഷ്‌കയുടെ പ്രകടനം അതിഗംഭീരമാണ്. സാങ്കേതിക, നിര്‍മ്മാണ ഗുണമേന്മ മഹത്തരമാണ്. ടീം ബാഗമതിക്ക് എന്റെ കയ്യടി. നിങ്ങള്‍ക്ക് അഭിനന്ദനം. സിനിമ കണ്ട എന്റെ ഭാര്യ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല' എന്ന് രാം ചരണ്‍ കുറിച്ചു. അശോക് സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌കയ്ക്ക് പുറമേ ജയറാം, ഉണ്ണി മുകുന്ദന്‍, ആശാ ശരത് തുടങ്ങിയ മലയാള താരങ്ങളും അഭിനയിക്കുന്നുണ്ട്. റിലീസ് ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു ബാഗമതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.