You are Here : Home / വെളളിത്തിര

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 09, 2016 12:50 hrs UTC

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് .രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി നമ്പ്യാരാണ് നായിക. രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്നതും ഇതാദ്യമായാണ്. ഏപ്രില്‍ 22 നാണ് ലീല റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സമയത്ത് ലോകത്ത് എവിടെ ഇരുന്നും സിനിമ കാണാം എന്നതാണ് ഇതിന്റെ സവിശേഷത. www.reelax.in എന്ന സൈറ്റാണ് ലീല സംവിധായകന്‍ രഞ്ജിത്ത് ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.