You are Here : Home / വെളളിത്തിര

പത്മകുമാര്‍ ഒരുക്കുന്ന കോമഡി ചിത്രത്തില്‍ ഭാവന പോലീസ്‌

Text Size  

Story Dated: Sunday, September 01, 2013 10:48 hrs UTC

ഒറീസയ്‌ക്ക് ശേഷം സംവിധായകന്‍ പത്മകുമാര്‍ ഒരുക്കുന്ന കോമഡി ചിത്രത്തില്‍ ഭാവന പോലീസ്‌ വേഷത്തിലാകും. ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്‌.കേരള സമൂഹത്തില്‍ നിന്നുള്ള ചില നഗ്നസത്യങ്ങളെ തുറന്നു കാട്ടുകയാണ്‌ പത്മകുമാര്‍ ഈ ചിത്രത്തിലൂടെ. തത്വശാസ്‌ത്രവും ജീവിതവും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരിടേണ്ടിവരുന്ന ഒരു യുവരാഷ്‌ട്രീയക്കാരന്റെ വേഷത്തിലാണ്‌ കുഞ്ചാക്കോ ബോബന്‍. ഓര്‍ഡിനറിയുടെ സ്‌ക്രിപ്‌റ്റ് ചെയ്‌ത നിഷാദ്‌ കോയയാണ്‌ ഇതിന്റെയും കഥാ തിരക്കഥാ സംഭാഷണങ്ങള്‍ ഒരുക്കുന്നത്‌.പുതിയതായി ഒരു ബിസിനസ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്‌ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമാണ്‌ ചിത്രം ചര്‍ച്ച ചെയ്യുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.