You are Here : Home / വെളളിത്തിര

80 ലക്ഷത്തിന്‍റെ പാട്ട്

Text Size  

Story Dated: Wednesday, September 03, 2014 06:27 hrs UTC

 
 
കസിന്‍സ് എന്ന ചിത്രത്തില്‍ 80 ലക്ഷത്തിന്റെ ഗാന രംഗം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മൈസൂര്‍ പാലസില്‍ വച്ചാണ് ഗാന രംഗം 80 മണിക്കൂര്‍ എടുത്ത് ചിത്രീകരിച്ചത്. 
600 കലാകാരന്മാരാണ് ഈ ഗാനരംഗത്തില്‍ അണിനിരക്കുന്നത്. ശ്രേയ ഘോഷാലാണ് ഈ ഗാനം ആലപിക്കുന്നത്. എം.ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചത്.കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക എന്നിവരാണ് ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. ക്രിസ്മസിന് തീയ്യറ്ററുകളില്‍ എത്തുന്ന രീതിയിലാണ് ചിത്രം തയ്യാറാകുന്നത്. നെടുമുടി വേണു, കലാഭവന്‍ഷാജോണ്‍ തെലുങ്ക് നടന്‍ പ്രദീപ് റാവുത്തര്‍, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോര്‍ജ് എന്നിവരാണ് കസിന്‍സിലെ മറ്റുതാരങ്ങള്‍ വേഷം ചെയ്യുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.