You are Here : Home / വെളളിത്തിര

ജ്യോതിക തിരിച്ചെത്തുന്നു; ഹൌ ഓള്‍ഡ് ആര്‍ തമിഴ്

Text Size  

Story Dated: Friday, August 15, 2014 01:49 hrs EDT

സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ഭാര്യ ജ്യോതിക വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക നായികയാവുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫേസ്‌ബുക്കിലൂടെ സ്ഥിരീകരിച്ചു. സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക എത്തുന്നത്.റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴ് പതിപ്പിന്റെയും സംവിധായകന്‍.
15 വര്‍ഷത്തിന്ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ക്ക് നിരുപമ രാജീവ് എന്ന നായിക വേഷം നേടിക്കൊടുത്ത പ്രശംസ ഏറെയാണ്. കഥാപാത്രത്തിന്റെ ശക്തിയാണ് ജ്യോതികയെ ഹൌ ഓള്‍ഡ് ആര്‍ യുവിലേക്ക് ആകര്‍ഷിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.