You are Here : Home / വെളളിത്തിര

'ഐ' എത്തും സെപ്റ്റംബറില്‍

Text Size  

Story Dated: Wednesday, July 09, 2014 06:19 hrs EDT



കാത്തിരിപ്പിന് അവസാനമായി. ഷങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം 'ഐ' സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. വിക്രം - എമി ജാക്സണ്‍ ജോഡിയുടെ ഈ റൊമാന്‍റിക് ത്രില്ലര്‍ യഥാര്‍ത്ഥത്തില്‍ ഒരു മെഡിക്കല്‍ ത്രില്ലരാണ്. ഓഗസ്റ്റിലാണ് ഐയുടെ ഓഡിയോ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചൈനയിലാണ് 'ഐ'യുടെ ഭൂരിപക്ഷം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. സുരേഷ്ഗോപിയും ഉപന്‍ പട്ടേലുമാണ് പ്രധാന വില്ലന്‍‌മാര്‍. ആസ്കാര്‍ രവിചന്ദ്രനാണ് ഐ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം എ ആര്‍ റഹ്‌മാന്‍ ഐയിലെ പാട്ടുകളുടെ മാസ്റ്റര്‍ കോപ്പി സോണി മ്യൂസിക്കിന് കൈമാറി. ഒരു ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ അനിരുദ്ധാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.