You are Here : Home / വെളളിത്തിര

അമല പോളും എ.എല്‍ വിജയും ജൂണ്‍ 12ന് വിവാഹിതരാകും

Text Size  

Story Dated: Wednesday, May 28, 2014 04:42 hrs EDT




നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള വിവാഹം ജൂണ്‍ 12ന് നടക്കും. എ. എല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍, വിജയ് നായകനായ തലൈവ എന്നീ ചിത്രങ്ങളില്‍ അമല പോളായിരുന്നു നായിക. ദൈവ തിരുമകളിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ചെന്നൈയിലെ എം.ആര്‍.സി സെന്ററില്‍ നടക്കുന്ന വിവാഹത്തില്‍ കോളിവുഡിലെ പ്രമുഖ താരനിരകളെല്ലാം പങ്കെടുക്കും. രണ്ട് പേരും ഒരുമിച്ചെത്തിയാണ് വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വിവാഹത്തിന് ശേഷം തുടര്‍ന്നും അഭിനയിക്കുമെങ്കിലും സജീവമാകില്ലെന്ന് അമലപോള്‍ പറഞ്ഞു.  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.