You are Here : Home / വെളളിത്തിര

നയന്‍‌താരയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്

Text Size  

Story Dated: Saturday, May 03, 2014 08:44 hrs UTC

നയന്‍‌താരയെ തെലുങ്ക് സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി.
‘അനാമിക’ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നയന്‍‌താരയെ വിലക്കാനുള്ള കാരണം. പ്രശസ്ത ഹിന്ദി ചിത്രമായ ‘കഹാനി’യുടെ തെലുങ്ക് പതിപ്പാണ് ‘അനാമിക’ . പ്രചാരണ പരിപാടികളില്‍ നയന്‍സ് പങ്കെടുക്കാത്തതിനാല്‍ അവരെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സംവിധായകരുടെ സംഘടനയാണ് തീരുമാനമെടുത്തത്. അനാമികയും, കഹാനിയുടെ തമിഴ് പതിപ്പായ നീ എങ്കേ എന്‍ അന്‍‌പേയും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.