You are Here : Home / വെളളിത്തിര

കാവ്യ ഹാപ്പിയാണ്!!

Text Size  

Story Dated: Thursday, March 21, 2019 10:49 hrs EDT

വിവാഹശേഷം നടി കാവ്യ മാധവനെ കാണാന്‍ മലയാളികള്‍ക്ക് ആകാംഷയാണ്. കാവ്യ ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് അറിയാനാണ് തിടുക്കം. എന്നാല്‍, കാവ്യ സോഷ്യല്‍ മീഡിയയിലോ പൊതുപരിപാടികള്‍ക്കോ ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. എങ്ങാനും ഒരു ഫോട്ടോ കിട്ടിയാല്‍ ആയി. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള കാവ്യയുടെ ഫോട്ടോ വൈറലാകുകയാണ്. കാവ്യ ഹാപ്പിയാണ് എന്ന് ഈ ഫോട്ടോയിലൂടെ ആരാധകര്‍ പറയുന്നു. ചിരിച്ചു കൊണ്ട് ക്യാമറയ്ക്ക് കാവ്യ പോസ് ചെയ്തു. ദിലീപിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.
 
ദിലീപ് ഓണ്‍ലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്. പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് ഫോട്ടായില്‍ കാവ്യയെ നോക്കിനില്‍ക്കുന്നു. കറുപ്പ് ചുരിദാറാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. 2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.
 
ഇരുവരുടെയും കുട്ടി മഹാലക്ഷ്മിയുടെ ഫോട്ടോയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.
 
വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണമാണ് ദിലീപിന്റേതായി പുരോഗമിക്കുന്നത്. എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രംജാക്ക് ഡാനിയല്‍ ആണ് മറ്റൊരു പ്രോജക്‌ട്. റാഫി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ റിലീസിനൊരുങ്ങുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More