അമ്മയുടെ ഷോയ്ക്കായി ഫ്ളൈറ്റ് ചാര്‍ട്ടു ചെയ്ത് ഷാര്‍ജയ്ക്കു പോയത് മദ്യപിച്ച് മദോന്മത്തരായി എന്നൊക്കെയാണ് ഫേസ്ബുക്കിലും യുട്യൂബിലും വന്നത്. പൊതുജനത്തിന് സിനിമാക്കാരുടെ മേല്‍ ഒരാക്ഷേപം കെട്ടിവയ്ക്കുന്നതില്‍ എപ്പോഴും സന്തോഷമാണ്. അഞ്ച് നേരം നിസ്കരിക്കുന്ന സിദ്ദിഖിനെപ്പോലും അവര്‍ വെറുതെ വിട്ടില്ല. താരങ്ങളെല്ലാം അങ്ങനെയൊക്കെയായിരുന്നെന്ന് അവര്‍ തന്നെ ഭാവനകള്‍ മെനയുന്നു.ചില മഞ്ഞപ്പത്രക്കാര്‍ നടീനടന്മാര് താമസിക്കുന്ന ഹോട്ടലുകളിലെ റൂംബോയി മാര്‍ക്ക് പണം നല്കി ഇവിടത്തെ സ്ഥിതിഗതികള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. റൂംബോയ്സ് തങ്ങള്‍ക്ക് പണം ലഭിക്കുന്നതിനായി ഭാവന വച്ച് കഥ മെനയും. ഇത് ഇവരെ ചുമതലപ്പെടുത്തിയവര്‍ക്ക് കൈമാറുകയും ചെയ്യും. അതിന്റെ സത്യാവസ്ഥയെന്തെന്നോ കാര്യങ്ങളെന്തെന്നോ അവര്‍ അന്വേഷിക്കാറില്ല, അവര്‍ക്കറിയുകയും വേണ്ട.പിന്നത്തെ പുകില് പറയേണ്ടല്ലോ.ഒരു പ്രമുഖ വാരികയില്‍ ആണ് മുകേ മനസ്സ് തുറെന്നത്.
Comments
valare nalla abhiprayam