You are Here : Home / വെളളിത്തിര

മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി

Text Size  

Story Dated: Tuesday, February 05, 2019 04:20 hrs UTC

താന്‍ അറിയുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാം ചിരിച്ചു തളളിയെന്നും മേജര്‍ രവി പറഞ്ഞു. തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ലാ കേരളത്തിലെ സാഹചര്യം. അഭിനയമാണ് അദ്ദേഹത്തിന് ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേള്‍ക്കുന്നത് എല്ലാം അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അശോക് കുമാര്‍ പറഞ്ഞിരുന്നു. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ലാലിന്റേത് മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയില്ല. ജനകീയ മുന്നണി ആലോചനകള്‍ ബിജെപിയില്‍ നടക്കുമ്ബോഴാണ് അശോക് കുമാര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.