You are Here : Home / വെളളിത്തിര

വിശാലിന്റെ വധുവിനെ കണ്ടെത്തി

Text Size  

Story Dated: Wednesday, January 16, 2019 02:22 hrs UTC

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തമിഴ് താരം വിശാല്‍ തന്‍റെ വിവാഹത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്. തെലുങ്ക് നടിയും ഗായികയുമായ അനിഷഅല്ല റെഡിയാണ് വധു. അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവാഹക്കാര്യമറിയിച്ചിരിക്കുന്നത്.
 
 
വിശാലിന്‍റെ വിവാഹത്തെ കുറിച്ച്‌ കുറച്ചു നാളുകളായി മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്‍ജുന്‍ റെഡി എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡിയുടെയും പദ്മജയുടെയും മകളാണ് അനിഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.