You are Here : Home / വെളളിത്തിര

ഭക്ഷണം കഴിക്കുന്നത് പോലെയാണ് അഭിനയവും.

Text Size  

Story Dated: Saturday, December 29, 2018 04:54 hrs UTC

മൂന്ന് പതിറ്റാണ്ടിലധികമായി മമ്മൂട്ടി സിനിമ മേഖലയില്‍ എത്തിയിട്ട്. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ 37 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ താന്‍ സംതൃപ്തനല്ല എന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്.

ഇക്കഴിഞ്ഞ 37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ താന്‍ സംതൃപ്‌തനായിരുന്നുവെങ്കില്‍ പണ്ടേ അഭിനയം നിര്‍ത്തുമായിരുന്നുവെന്ന് മെഗാസ്റ്റാര്‍ അടുത്തിടെ തുറന്നു പറയുന്നു. തനിക്ക് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അഭിനയവും. വിശക്കുമ്ബോഴല്ലേ ഭക്ഷണം കഴിക്കുക. വയറ് നിറഞ്ഞാല്‍ അത് നിര്‍ത്തും. പക്ഷേ വീണ്ടും വിശക്കുമ്ബോള്‍ വീണ്ടും കഴിക്കില്ലേ. അതുപോലെയാണ് എനിക്ക് അഭിനയവും. - മമ്മൂട്ടി പറയുന്നു.

തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ 3 ചിത്രങ്ങളാണ് മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. യാത്ര, പേരന്‍പ്, മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.