You are Here : Home / വെളളിത്തിര

പടം കൊള്ളില്ല, കാശ് പോയി

Text Size  

Story Dated: Friday, December 21, 2018 04:19 hrs UTC

സിനിമ ഇറങ്ങുന്നതിന് മുമ്ബ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോള്‍ നല്‍കി വായടപ്പിച്ച്‌ സംവിധായകന്‍ ലാല്‍ജോസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയെക്കുറിച്ച്‌ ഒരാള്‍ ഒരു സിനിമാഗ്രൂപ്പില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.

ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. സ്‌ക്രീന്‍ഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ചയാള്‍ക്ക് അതേ നാണയത്തില്‍ തന്നെ ലാല്‍ജോസ് മറുപടി നല്‍കി. 'അച്യുതന്‍ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ' എന്നുപറഞ്ഞ് സ്‌ക്രീന്‍ഷോട്ട് സഹിതം ലാല്‍ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോബോബന്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ഗ്രാമീണപശ്ചാതലത്തിലുള്ള സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.