You are Here : Home / വെളളിത്തിര

ദീപിക ഈ വര്‍ഷത്തെ സെക്സിയസ്റ്റ് താരം

Text Size  

Story Dated: Thursday, December 06, 2018 04:47 hrs UTC

ഏഷയിലേ ഈ വര്‍ഷത്തെ സെക്സിയസ്റ്റ് താരമായി ബോളിവുഡ് സുന്ദരി ദീപിക പദുകോന്‍, പ്രിയങ്കാ ചോപ്രയെ രണ്ടാം സ്ഥാനത്തെക്ക് പിന്തള്ളിയാണ് ദീപിക ഏഷ്യയിലെ ഹോട്ട് താരാമായി മാറിയത്. ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ഐ വീക്കിലിയാണ് ഏഷ്യയിലെ 50 സെക്സിയസ്റ്റ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയിലൂടെയുള്ള വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഇസ്റ്റേണ്‍ ഐ വീക്കിലി ഏഷ്യയില്‍ സെക്സിയസ്റ്റ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം പദ്മാവതിലൂടെ അതീവ സുന്ദരിയായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വിവാദങ്ങള്‍ ഏറെ വലച്ചെങ്കിലും ചിത്രം വലിയ വിജയമായി മാറി.

പട്ടികയില്‍ ആദ്യ സ്ഥാനങ്ങളെല്ലാം തന്നെ ബോളിവുഡ് സുന്ദരിമാര്‍ പിടിച്ചടക്കി എന്നുതന്നെ പറയാം. കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനത്തായിരുന്ന പ്രിയങ്കാ ചോപ്ര ഇത്തവണ രണ്ടാം സ്ഥാനത്താണ്. ടെലിവിഷന്‍ താരം നിയ ശര്‍മയാണ് മൂന്നാം സ്ഥാനത്ത്

നാലാം സ്ഥാനം പകിസ്ഥാന്‍ താരം മാഹീറ ഖാന്‍ സ്വന്തമാക്കിയപ്പോള്‍. ആറാം സ്ഥാനത്ത് ആലിയ ഭട്ടാണ്. തൊട്ടു പിന്നാലെ സോനം കപൂര്‍, ഹിന ഖാന്‍, കത്രീന കൈഫ് എന്നിവവര്‍ സ്ഥാനം പിടിച്ചു. ഐശ്വര്യ റായ് പട്ടികയില്‍ 30ആം സ്ഥാനത്താണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.