You are Here : Home / വെളളിത്തിര

യുവതാരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഇല്ലെന്ന് നിവിന്‍

Text Size  

Story Dated: Monday, November 26, 2018 03:47 hrs UTC

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഇല്ലെന്ന് നിവിന്‍ പോളി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. നല്ലതാണെന്ന് തോന്നുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു, സിനിമ പശ്ചാത്തലം ഇല്ലാത്തൊരു നടന് ഈ മേഖലയില്‍ പിടിച്ച്‌ നില്‍ക്കാന്‍ മറ്റുള്ളവരേക്കാള്‍ ബുദ്ധിമുട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അവര്‍ക്ക് ഇത് കുറച്ചു കൂടെ എളുപ്പമാണ്' എന്നാണ് നിവിന്‍ പറഞ്ഞത്. യുവതാരങ്ങളായ നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ ഇവര്‍ മൂന്നുപേരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് വമ്ബന്‍ ഹിറ്റയിരുന്നു.

ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയാണ് നിവിന്റെ അവസാനം റിലീസായ ചിത്രം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഹനീഫ് അഥേനി ഒരുക്കുന്ന മിഖായേല്‍ ആണ് നിവിന്‍റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.