You are Here : Home / വെളളിത്തിര

രണ്ടാമൂഴത്തിന്റെ ഹര്‍ജി അടുത്തമാസം ഏഴിന് പരിഗണിക്കും

Text Size  

Story Dated: Thursday, October 25, 2018 03:36 hrs UTC

1000 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ പ്രഖ്യാപിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോടതി അടുത്തമാസം ഏഴിന് പരിഗണിക്കും. കേസിലെ എതിര്‍ കക്ഷികളായ നിര്‍മാണ കമ്ബനിയോടും സംവിധായകന്‍ വി എ ശ്രീകുമാറിനോടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് പരിഗണിക്കുന്നത് നേരത്തേയാക്കാമെന്നും കോടതി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥനെ വേണമെന്ന ആവശ്യം സംവിധായകന്‍ വി എ ശ്രീകുമാര്‍ ഉന്നയിച്ചു. പ്രീ പ്രൊഡക്ഷന്‍ തുടങ്ങിയതിനാല്‍ കേസ് എത്രയും വേഗം തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിര്‍മാണ കമ്ബനി അറിയിച്ചു. എംടിയുടെ നോവലിനെ അടിസ്ഥാനമാക്കി എംടി തന്നെ ഒരുക്കിയ തിരക്കഥയില്‍ മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റു ഭാഷകളില്‍ മഹാഭാരത ബേസ്ഡ് ഓണ്‍ രണ്ടാമൂഴം എന്ന പേരിലും ഒരുക്കാനിരുന്ന ചിത്രത്തിനായി വ്യവസായി ബി ആര്‍ ഷെട്ടി പണം മുടക്കും എന്നാണ് അറിയിച്ചിരുന്നത്. ആരുടെ തിരക്കഥയാണെങ്കിലും മഹാഭാരതം സിനിമയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രീകരണം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ വി എ ശ്രീകുമാറുമായുള്ള കരാര്‍ അവസാനിച്ചെന്ന് കാണിട്ടാണ് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുമ്ബോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെ തയാറാക്കിയ തിരക്കഥ നാലു വര്‍ഷം മുമ്ബാണ് ശ്രീകുമാറിന് നല്‍കിയത്. മൂന്നു വര്‍ഷത്തിനകം ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു കരാര്‍. ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥ കൈമാറിയിട്ടുണ്ട്. എന്നാല്‍ ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി നടക്കുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് എംടിയുടെ പിന്‍മാറ്റം. രണ്ട് ഭാഗങ്ങളായി ചിത്രം ഒരുക്കുമെന്നായിരുന്നു ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.