You are Here : Home / വെളളിത്തിര

മോഹൻലാലിനും മടുത്തു ?

Text Size  

Story Dated: Tuesday, October 16, 2018 10:17 hrs EDT

പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം ചുമതല ഒഴിയുമെന്നും മോഹന്‍ലാല്‍ ഭാരവാഹികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ട്രഷറര്‍ ജഗദീഷ് വാര്‍ത്താക്കുറിപ്പ് നല്‍കിയ ശേഷം സെക്രട്ടറി സിദ്ദീഖ്, കെ.പി.എ.സി ലളിത എന്നിവര്‍ ഡബ്ല്യുസിസിയെ ആക്രമിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.ഡബ്ലു സി സി അമ്മക്കെതിരെ ഉന്നയിച്ച രൂക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായ സംഘടനാ വക്താവ് എന്ന പേരില്‍ ട്രഷറര്‍ ആയ ജഗദീഷ് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

കുറ്റവാളി എന്ന് വിധിക്കും വരെ ഒരാള്‍ നിരപരാധിയാണെന്ന പരാമര്‍ശങ്ങളുമായി ദിലീപിനെ തള്ളാതെയുള്ള ഒരു പ്രതികരണമായിരുന്നു ഇത്. എന്നാല്‍ ഇതിനു ശേഷം സംഘടന സെക്രട്ടറി സിദ്ദീഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷിന്റെ ഈ പത്രക്കുറിപ്പിനെ തള്ളുകയാണുണ്ടായത്. ജഗദീഷിനെ ഔദ്യോഗിക വക്താവായി നിയമിച്ചിട്ടില്ലെന്നാണ് സിദ്ദിഖ് അടക്കമുള്ളവരുടെ നിലപാട്. ഇനി അമ്മയ്ക്ക് ഔദ്യോഗികമായി എന്തെങ്കിലും അറിയിക്കണമെങ്കില്‍ പ്രസിഡന്റ് മോഹന്‍ ലാല്‍ നേരിട്ട് അറിയിച്ചാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More