You are Here : Home / വെളളിത്തിര

ജഗതി ശ്രീകുമാര്‍ ഇടവേളയ്ക്ക് ശേഷം പൊതു വേദിയില്‍

Text Size  

Story Dated: Sunday, October 14, 2018 09:18 hrs EDT

അഞ്ചുവര്‍ഷത്തില്‍ അധികമായി സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പൊതു വേദിയില്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോണ്‍ പരിപാടിയിലാണ് താരമെത്തിയത്. സംസാരിക്കാനായില്ലെങ്കിലും കൈവീശി ആവേശത്തോടൊപ്പം പങ്കുചേര്‍ന്നു.

കാറപകടത്തെ തുടര്‍ന്ന് വിശ്രമജീവിതത്തിലാണ് താരം ഇപ്പോള്‍. അപകടം ജീവിതം കീഴ്മേല്‍ മറിച്ചെങ്കിലും ജീവിതത്തിലേക്ക് ജഗതി തിരിച്ച്‌ വരികയാണ്. പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പാണ് സേഫത്തോണ്‍ സംഘടിപ്പിച്ചത്. മാനവീയം വീഥിയില്‍ നിന്ന് കവടിയാര്‍ വരെ മൂന്ന് കിലോമീറ്ററായിരുന്നു സേഫത്തോണ്‍. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പങ്കെടുത്ത ഓട്ടം ഐഎം വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

Dailyhunt

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More