You are Here : Home / വെളളിത്തിര

ബാബുരാജിനെതിരെ ആഞ്ഞടിച്ച്‌ പാര്‍വതി

Text Size  

Story Dated: Sunday, October 14, 2018 09:11 hrs EDT

പത്രസമ്മേളനത്തില്‍ നടന്‍ ബാബുരാജിനെതിരെ ആഞ്ഞടിച്ച്‌ നടി പാര്‍വതി തിരുവോത്ത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എഎംഎംഎ സംഘടനയുടെ നിര്‍വാഹക സമിതി അംഗങ്ങളുമായി ഡബ്ള്യുസിസി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ബാബുരാജ് നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് പാര്‍വതി വ്യക്തമാക്കി. ചൂട് വെള്ളത്തില്‍ വീണ പൂച്ച എന്നാണ് ബാബുരാജ് അഭിസംബോധന ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ട പെണ്‍കുട്ടിയെ കുറിച്ച്‌ ബാബുരാജ് നടത്തിയ ഈ പരാമര്‍ശം വലിയ ഞെട്ടല്‍ ഉണ്ടാക്കിയെന്ന് പാര്‍വതി ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ടു പ്രാവശ്യം കത്ത് നല്‍കിയിട്ടും ദിലീപ് വിഷയയത്തില്‍ എഎംഎംഎ നിസംഗത തുടരുന്നതിനാലാണ് ഡബ്ള്യുസിസി ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയത്.

ഹോളിവുഡിലും ബോളിവുഡിലും ഏറെ കോളിളക്കം സൃഷ്ടിച്ച്‌ കൊണ്ടിരിക്കുന്ന മീ ടൂ ഒന്നര വര്‍ഷം മുന്‍പ് മലയാള സിനിമാ മേഖലയിലാണ് ആരംഭിച്ചതെന്ന് പത്മപ്രിയ സൂചിപ്പിച്ചു. ആഗസ്റ്റ് ഏഴിന് അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ബാബുരാജിന്റെ പരിഹാസ പരാമര്‍ശം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെ ആണ് നടന്‍ ഇത്തരത്തില്‍ അപമാനിച്ചത്. അക്രമിക്കപ്പെട്ട നടിയ്ക്കു മവണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ്. അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ഓര്‍ക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More