You are Here : Home / വെളളിത്തിര

ബാലു പറഞ്ഞ ആഗ്രഹം ഓര്‍ത്തെടുത്ത് സ്റ്റീഫന്‍ ദേവസി

Text Size  

Story Dated: Wednesday, October 03, 2018 02:38 hrs UTC

ബാലുവിന്റെ പ്രിയപ്പെട്ട കലാലയത്തില്‍ ഉറ്റസുഹൃത്തിനെക്കുറിച്ച്‌ വാക്കുകള്‍ കിട്ടാതെ, വിതുമ്ബലോടെ അവസാനമായി ബാലു പറഞ്ഞവച്ചുപോയ ആ ആഗ്രഹം ഓര്‍ത്തെടുത്ത് സ്റ്റീഫന്‍ ദേവസി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബാലഭാസ്‌കര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജീവിതത്തില്‍ ആദ്യമായി ഒരു ഫ്യൂഷന്‍ വായിക്കുന്നത് ബാലുവിന്റെ കൂടെയാണ്. ബാലുവിന്റെ ബാന്‍ഡ് കണ്ടിട്ടാണ് ഞാന്‍ ബാന്‍ഡ് തുടങ്ങുന്നത്. എന്റെ ഷോകളില്‍ ബാലുവും ബാലുവിന്റെ ഷോകളില്‍ ഞാനും ഗസ്റ്റ് ആയി. ലക്ഷ്മി ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം ബാലു അറിയിച്ചത് എന്നെയാണ്. വ്യക്തിപരമായ പല കാര്യങ്ങളും തമ്മില്‍ പങ്കുവെച്ചു. ഐസിയുവിനകത്തു നിന്ന് ഞാന്‍ ചോദിച്ചു, പ്രോഗ്രാമിനു പോകണ്ടേ..? പോകണം എന്ന് അവന്‍ പറഞ്ഞു. നീ തിരിച്ചു വരുമോ.? കാത്തിരിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തു. തിരിച്ചുവരും എന്നു തന്നെയാണ് കരുതിയത്.

മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ ഞാന്‍ ഉണ്ടായിരുന്നു. സ്റ്റീഫന്‍ വന്നില്ലെങ്കിലും വോയ്‌സ് മെസേജ് അയക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ വോയ്‌സ് മേസേജ് അയച്ചു. പിയാനോ വായിച്ചു. അവന്റെ നെറ്റിയില്‍ ഞാന്‍ ഒരുമ്മ കൊടുത്തു, പ്രാര്‍ത്ഥിച്ചു. പ്രോഗ്രാമിനു പോകുന്നതിനു മുമ്ബ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ അവന്‍ നമ്മളെയൊക്കെ പറ്റിച്ചു, പെട്ടെന്നു പോയി. ഞങ്ങള്‍ തമ്മില്‍ നല്ല കോംപിനേഷനായിരുന്നു. 100 സ്റ്റേജില്‍ ഒരുമിച്ചു വായിച്ചിട്ടുണ്ട്. ഇനി അങ്ങനെയൊരു കോംപിനേഷന്‍ എനിക്ക് കിട്ടില്ല. അവന്‍ സ്റ്റേജില്‍ കയറുമ്ബോള്‍ ഭയങ്കര ചാം ആണ്.

ബാലഭാസ്‌കര്‍ എന്ന ഇതിഹാസം അസ്തമിക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അടുത്ത 500 വര്‍ഷം നില്‍ക്കും. ഞങ്ങളുടെ പ്രോഗ്രാമില്‍ സൂര്യ വായിക്കും. അവന്റെ സംഗീതം അസ്തമിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.