You are Here : Home / വെളളിത്തിര

നിങ്ങള്ക്ക് നാണമുണ്ടോന്ന് ലാൽ

Text Size  

Story Dated: Saturday, September 15, 2018 03:10 hrs UTC

പ്രളയ ദുരിതാശ്വസത്തിനുള്ള സാധനങ്ങളുമായി കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലെത്തിയ മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി. നേരിട്ടെത്തി സാധനങ്ങള്‍ നല്‍കി മടങ്ങവേ ചില മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടക്കുന്ന കന്യാസ്ത്രീ സമരത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍, 'നിങ്ങള്‍ക്ക് നാണമുണ്ടോ ഇപ്പോള്‍ അത് ചോദിക്കാന്‍, ഇതും അതും തമ്മില്‍ എന്തു ബന്ധം? ' എന്നായിരുന്നു പരുഷമായി അദ്ദേഹം പ്രതികരിച്ചത്. കന്യാസ്ത്രീകളെ കുറിച്ച്‌ എന്തു പറയണം, ഇവിടെ പ്രളയ ദുരിതാശ്വാസം പോലൊരു വലിയ കാര്യം നടക്കുമ്ബോള്‍- മോഹന്‍ലാല്‍ പറഞ്ഞു. ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചാനലേതാണ് എന്ന് ചോദിച്ചപ്പോള്‍ മാതൃഭൂമി എന്ന് മറുപടി കിട്ടി. ആ അതാ എന്നും പറഞ്ഞും കൊണ്ടായിരുന്നു താരം സംഭാഷണം അവസാനിപ്പിച്ചത്.

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.