You are Here : Home / വെളളിത്തിര

ഷൂട്ടിങ്ങിനിടെ ടോവിനോയുടെ ഉഗ്രൻ തമാശ

Text Size  

Story Dated: Monday, September 10, 2018 04:56 hrs UTC

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന തീവണ്ടിക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത് മികച്ച വരവേല്‍പ്പ്. 151 തിയറ്ററുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യ ആഴ്ച തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍ അവതരിപ്പിക്കുന്ന നായിക കഥാപാത്രം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുള്ള ഒരു രസകരമായ സംഭവത്തിന്റെ വിഡിയോ കാണാം.
 
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തേ വിഷു റിലീസായി എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് പലകുറി മാറ്റിവെച്ചിരുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More