You are Here : Home / വെളളിത്തിര

നടി ഷക്കീലയും എഴുത്തിലേക്ക്‌; ആത്മകഥ 30നു പുറത്തിറങ്ങും

Text Size  

Story Dated: Friday, October 25, 2013 09:02 hrs UTC

മലയാള സിനിമാ നടി ഷക്കീലയുടെ ആത്മകഥ ഒക്ടോബര്‍ 30നു പുറത്തിറങ്ങും. ഷക്കീല എന്നു പേരിട്ടിരിക്കുന്ന ആത്മകഥയ്ക്ക് 220 രൂപയാണ്‌ വില. മലയാള ചിത്രങ്ങളുടെ ഗതിമാറ്റിയ ഒന്നായിരുന്നു ഷക്കീലയുടെ വരവ്‌. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെപ്പോലും വെല്ലുന്ന കളക്ഷന്‍ റെക്കോര്‍ഡ്‌ വന്നു.ഷക്കീലയ്‌ക്ക്‌ സ്വന്തമായി ബോഡി ഗാര്‍ഡ്‌ പോലും ഉണ്ടായിരുന്നു. സ്വന്തമായി തോഴിമാരേയും കൊണ്ടു നടന്നിരുന്നു.
പുസ്‌തകത്തില്‍ ഇത്രയും നാള്‍ താന്‍ അനുഭവിച്ചതും കണ്ടതും കേട്ടതുമെല്ലാം ഉണ്ടാകുമെന്ന് ഷക്കീല മുമ്പ് പറഞ്ഞിരുന്നു.കുട്ടിക്കാലം, പ്രണയം, സിനിമയിലെ ചൂഷണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഷക്കീല തുറന്നെഴുതിയിട്ടുണ്ടെന്നാണ്‌ സൂചനകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.