You are Here : Home / വെളളിത്തിര

മോഹന്‍ലാല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Tuesday, September 04, 2018 04:26 hrs UTC

 സിനിമ താരം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. നവകേരളസൃഷ്ടിക്ക് പ്രധാനമന്ത്രി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കായി ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാനുള്ള തങ്ങളുടെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.