You are Here : Home / വെളളിത്തിര

പ്രഭാസ് ഒരു കോടി കൊടുത്തില്ല

Text Size  

Story Dated: Monday, September 03, 2018 11:43 hrs EDT

പ്രളയമുഖത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചു ഉയര്‍ത്തുവാന്‍ മലയാളി ജനതയോടൊപ്പം രാജ്യവും ഒറ്റക്കെട്ടായി നിന്നു. ഇന്ത്യന്‍ സിനിമ ലോകം കേരളത്തിനു വേണ്ടി ചെയ്ത സഹായങ്ങള്‍ വളറെ വലുതായിരുന്നു. തെന്നിന്ത്യന്‍, ബോളിവുഡ് സിനിമ താരങ്ങള്‍ സാമ്ബത്തികമായും അല്ലാതേയും കേരളീയര്‍ക്ക് കൈതാങ്ങായി എത്തിയിരുന്നു. തങ്ങളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ കേരളത്തിനു വേണ്ടി ചെയ്തിരുന്നു.

തെലുങ്ക് താരങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇദ്ദേഹം 1 കോടി രൂപ മുഖ്യമന്ത്രിയുടം ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭവന നല്‍കിയെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. 25 ലക്ഷം രൂപ മാത്രമാണ് അദ്ദേഹം കേരളത്തിനു വേണ്ടി നല്‍കിയതെന്നും എന്നാല്‍ ഈ തെറ്റ് വാര്‍ത്തകള്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും താരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

ആഗസ്റ്റ് 19 ന് തെലുങ്കിലിനെ പ്രമുഖ നിര്‍മ്മാതാവ് എസ്കെ എന്‍ പ്രഭാസ് കേരളത്തിനു നല്‍കിയ സംഭവാനയെ കുറിച്ച്‌ ട്വിറ്റ് ചെയ്തിരുന്നു. 25 ലക്ഷമെന്നാണ് ട്വീറ്റില്‍. എന്നാല്‍ ഫാന്‍സ് പേജുകളില്‍ വന്നത് 1 കോടി രൂപ എന്നായിരുന്നു. പ്രഭാസിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൃത്തങ്ങള്‍ ഇത് തെറ്റായ റിപ്പോര്‍ട്ടാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹം 25 ലക്ഷമാണ് കൊടുത്തതെന്ന് അറിയിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.