You are Here : Home / വെളളിത്തിര

ഓണം റിലീസ് ചിത്രങ്ങള്‍ തിയ്യേറ്ററുകളിലേക്ക്

Text Size  

Story Dated: Sunday, September 02, 2018 02:49 hrs UTC

പ്രളയം കാരണം മാറ്റി വച്ചിരുന്ന ഓണം റിലീസ് ചിത്രങ്ങള്‍ തിയ്യേറ്ററുകളിലേക്ക്.ഫിലിം ചേംബര്‍ യോഗം ചേര്‍ന്നാണ് മാറ്റിവച്ച ഓണ ചിത്രങ്ങളുടെ പുതിയ റിലീസ് തീയ്യതികള്‍ തീരുമാനിച്ചത്.റിലീസ് മാറ്റി വച്ച ചിത്രങ്ങളില്‍ ആദ്യം എത്തുന്നത് ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ്.തീവണ്ടിയുടെ റിലീസിന് പിന്നാലെ വരും വാരങ്ങളില്‍ റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം എന്നിവ തീയ്യേറ്ററുകളില്‍ എത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.