You are Here : Home / വെളളിത്തിര

മലയാളസിനിമാലോകത്തെ വിമര്‍ശിച്ച്‌ കടകംപള്ളി സുരേന്ദ്രനും

Text Size  

Story Dated: Sunday, September 02, 2018 10:45 hrs EDT

പ്രളയക്കെടുതിയില്‍ സഹായങ്ങള്‍ നല്‍കാന്‍ പിശുക്കുകാട്ടിയെന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെ മലയാളസിനിമാലോകത്തെ വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രനും. മലയാള സിനിമാതാരങ്ങള്‍ തെലുങ്ക് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച 'കെയര്‍ കേരള' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ നല്‍കിയിരുന്നു. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ കേരളത്തിലുണ്ടെന്നും കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.