You are Here : Home / വെളളിത്തിര

കവിയൂര്‍ പൊന്നമ്മയുടെ വീടും പ്രളയത്തിൽ നശിച്ചു

Text Size  

Story Dated: Wednesday, August 29, 2018 03:09 hrs UTC

വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ദുരിതത്തിലായിരുന്നു മലയാളികള്‍ . 13 ജില്ലകളിലും ബാധിച്ച പ്രളയം ഭൂരിഭാഗം വീടുകളും നശിപ്പിച്ചു. വെള്ളം ഇറങ്ങിയ ശേഷം പല വീടുകളിലും ചെളി മാത്രമായിരുന്നു ബാക്കി. പല സിനിമ താരങ്ങളുടെ വീടും ഇത്തരത്തില്‍ വെള്ളം കയറി നശിച്ചു. സലിം കുമാറും , ധര്‍മജനും തുടങ്ങി നിരവധി താരങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിച്ചിരുന്നു.

എന്നാല്‍ ആരുമറിയാതെ പോയത് കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ അവസ്ഥയാണ് . വെള്ളം കയറിയിറങ്ങിയ ശേഷം ഘനത്തില്‍ ചെളിയടിഞ്ഞ അവസ്ഥയിലാണ് വീട്. വീടിനുള്ളിലെ സാധനങ്ങളും ഏറെക്കുറെ നശിച്ചു. ഇലക്‌ട്രോണിക്‌സ് സാധനങ്ങളും തകര്‍ന്ന അവസ്ഥയിലാണ്.

പ്രശസ്ത ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്മിയാണ് ഫേസ്ബുക്കില്‍ കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ ചിത്രങ്ങള്‍ പങ്കു വച്ചത്. തിരുവല്ല , കവിയൂര്‍ ആണ് നടിയുടെ വീട്.

 

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More