You are Here : Home / വെളളിത്തിര

ഒടുവിൽ നിവിനും കൊടുത്തു 25 ലക്ഷം

Text Size  

Story Dated: Wednesday, August 29, 2018 02:57 hrs UTC

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയില്‍പ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതില്‍ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുവ ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.

പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ഥിച്ചു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More