You are Here : Home / വെളളിത്തിര

അപമര്യാദയായി സംസാരിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി രസ്‌ന

Text Size  

Story Dated: Tuesday, August 28, 2018 03:23 hrs UTC

ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ അപമര്യാദയായി സംസാരിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി നടി രസ്‌ന പവിത്രന്‍. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ലൈവില്‍ എത്തിയതായിരുന്നു രസ്ന. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്ബോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് രസ്ന വീഡിയോയിലൂടെ പറഞ്ഞിരുന്നു. പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാംപിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് വീഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്ന പറയുന്നു.

അതിനിടെയാണ് ഒരാള്‍ 'ഒന്നുപോടി' എന്ന കമന്റ് ലൈവില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ രസ്ന ക്ഷുഭിതയായി. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്നും വെറുതെ തെറിവിളിക്കുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കണമെന്നും രസ്ന പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ വീണ്ടും കമന്റ് പോസ്റ്റ് ചെയ്യൂ എന്നായിരുന്നു രസ്ന മറുപടിയായി നല്‍കിയത്. തുടര്‍ന്ന് നടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

 

Video

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More