You are Here : Home / വെളളിത്തിര

പ്രഭാസ് വിവാഹിതനാകുന്നു

Text Size  

Story Dated: Monday, August 27, 2018 11:35 hrs EDT

ബാഹുബലി താരം പ്രഭാസ് വിവാഹിതനാകുന്നു. വിവാഹക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തതായാണ് ലഭിക്കുന്ന വിവരം. 2019ലായിരിക്കും പ്രഭാസിന്റെ വിവാഹം നടക്കുക.

നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സഹോ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബാഹുബലി സീരീസിനു ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പരന്നിരുന്നു.

ബാഹുബലിയിലെ ഇരുവരുടെയും മികച്ച പ്രകടനം പ്രക്ഷകരെ ആകര്‍ഷിച്ചതു തന്നയാണ് ഇത്തരം ഗോസിപ്പുകള്‍ക്ക് കൂടുതല്‍ വഴിതെളിച്ചത്. എന്നാല്‍ ഇരു താരങ്ങളും ഇത് അംഗീകരിച്ചിട്ടില്ല. തന്റെ വിവാഹക്കാര്യം സമയമാകുമ്ബോള്‍ താന്‍ തന്നെ അറിയിക്കുമെന്നാണ് പ്രഭാസ് അറിയിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More