You are Here : Home / വെളളിത്തിര

പ്രളയത്തിനു ശേഷവും ആവശ്യമായ പ്രവര്‍ത്തനങ്ങളിലും കാണിക്കണമെന്ന് മമ്മൂട്ടി.

Text Size  

Story Dated: Tuesday, August 21, 2018 03:33 hrs UTC

പ്രളയകാലത്ത് രക്ഷാദൗത്യത്തില്‍ കാണിച്ച ഉന്മേഷവും സഹാനുഭൂതിയും പ്രളയത്തിനു ശേഷം ആവശ്യമായ പ്രവര്‍ത്തനങ്ങളിലും കാണിക്കണമെന്ന് മമ്മൂട്ടി. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പ്രളയ ശേഷം വീടുകളില്‍ തിരിച്ചെത്തുമ്ബോള്‍ വേണ്ട മുന്‍ കരുതലുകളെ കുറിച്ചും പ്രളയബാധിതരുടെ ജീവിതം പൂര്‍വസ്ഥിതിയിലാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും പറഞ്ഞത്.
സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിവസം തന്നെ മമ്മൂട്ടി പറവൂരിലെ ദുരിതാശ്വാസ ക്യാംപില്‍ നേരിട്ടെത്തുകയും അധികൃതരുമായി ആലോചിച്ച്‌ അവിടെ ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. കുടുംബങ്ങളുടെ പുനരധിവാസത്തിലും തന്റെ സഹായമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More