You are Here : Home / വെളളിത്തിര

കൈത്താങ്ങായി കീര്‍ത്തി സുരേഷും

Text Size  

Story Dated: Tuesday, August 21, 2018 02:41 hrs UTC

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഒട്ടേറെ തെന്നിന്ത്യന്‍ താരങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ നടി കീര്‍ത്തി സുരേഷും എത്തി. കീര്‍ത്തി സുരേഷ് 15 ലക്ഷം രൂപയാണ് നല്‍കിയത്.
 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കി.
 
ഇതിന് പുറമെ തിരുവനന്തപുരത്തെ ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് കേന്ദ്രീകരിച്ച്‌ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കീര്‍ത്തി സുരേഷ് സജീവമായി പങ്കെടുക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിച്ച്‌ ഇവിടെനിന്നും പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്.
 
കൊച്ചിയില്‍ നടി അമലാ പോളും കുടുംബവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More