You are Here : Home / വെളളിത്തിര

നടുക്കംഅനന്യയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല

Text Size  

Story Dated: Saturday, August 18, 2018 02:34 hrs UTC

നാടിനെ നടുക്കിയ പ്രളയം നേരിട്ട് അനുഭവിച്ചതിന്റെ നടുക്കം നടി അനന്യയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രളയത്തില്‍ അനന്യയുടെ വീടും വെളളത്തില്‍ മുങ്ങി. ഇപ്പോള്‍ നടിയും കുടുംബവും നടി ആശ ശരത്തിന്റെ വീട്ടിലാണുളളത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനന്യ താന്‍ കടന്നുപോയ ദുരിത നിമിഷങ്ങളെക്കുറിച്ചും ഇപ്പോള്‍ സുരക്ഷിതയാണെന്നും അറിയിച്ചത്.

"കഴിഞ്ഞ രണ്ടു ദിവസമായി പ്രളയത്തില്‍ അകപ്പെട്ട് കഴിയുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സുരക്ഷിത സ്ഥാനത്ത് എത്തിയത്. രണ്ടു ദിവസം കടന്നുപോയത് എങ്ങനെയാണെന്ന് അറിയില്ല. ഇപ്പോള്‍ പെരുമ്ബാവൂരില്‍ ആശ ശരത്തിന്റെ വീട്ടിലാണുളളത്. ആശ ചേച്ചി വിളിച്ച്‌ അങ്ങോട്ടേക്ക് പോകാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും കുടുംബവും സുരക്ഷിതരാണ്. വീടാകെ വെളളത്തിലാണ്. മിനിറ്റുകള്‍ കൊണ്ടാണ് വെളളം പൊങ്ങിയത്. ഗ്രൗണ്ട് ഫ്‌ലോര്‍ മുഴുവനും വെളളം കയറി. ഒന്നാം നിലവരെയെത്തി. എന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വീടുകള്‍ വെളളത്തിലാണ്. ദൈവാനുഗ്രഹം കൊണ്ട് അവരൊക്കെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. മനസ്സ് മരവിച്ച അവസ്ഥയാണ്. മുന്നോട്ടുളള ജീവിതം എങ്ങനെയാണെന്നറിയില്ല", അനന്യ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യം നല്‍കാന്‍ എല്ലാവരും തയ്യാറാവണമെന്നും അനന്യ ആവശ്യപ്പെട്ടു. ഒരുപാട് പേര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. അവര്‍ക്ക് സ്വന്തം വീട്ടില്‍ കിടക്കാനൊരു ഇടം നല്‍കാനുളള മനസ്സ് എല്ലാവരും കാട്ടണമെന്നും നടി അഭ്യര്‍ത്ഥിച്ചു.

നേരത്തെ പ്രളയത്തില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും നടി മല്ലിക സുകുമാരനെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പറവൂരില്‍ നടന്‍ സലിം കുമാറും വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. നടന്‍ രക്ഷപ്പെട്ടോയെന്നതിനെക്കുറിച്ച്‌ ഇതുവരെ വിവരമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More